500 ലൈവ് ടിവി ചാനലുകൾ, സൂപ്പർ സര്‍വീസുമായി ബിഎസ്എൻഎൽ; ലഭിക്കാനായി അറിയേണ്ടതെല്ലാം
Mail This Article
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം പ്രഖ്യാപിച്ചു, ഇത് നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിലവിൽ ലഭ്യമാണ്. പുതിയ ലോഗോയ്ക്കും മറ്റ് പുതിയ ഫീച്ചറുകൾക്കുമൊപ്പം കഴിഞ്ഞ മാസമാണ് ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്. ദേശീയ വൈഫൈ റോമിങ് സംവിധാനം അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ സംവിധാനവും ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വിഡിയോ , ഡിസ്നി+ ഹോട്ട്സ്റ്റാർ,നെറ്റ്ഫ്ലിക്സ്, യൂട്യൂബ് , സീ5 തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്ട്രീമിങ് ആപ്ലിക്കേഷനുകൾക്കും പിന്തുണ നൽകുമെന്ന് ബിഎസ്എൻഎൽ സ്ഥിരീകരിക്കുന്നു. കൂടാതെ നിരവധി ഗെയിമുകളും ഉണ്ടാകും.
ഐഎഫ്ടിവി സേവനം ആൻഡ്രോയിഡ് ടിവികൾക്ക് മാത്രമേ അനുയോജ്യമാകൂ എന്ന് ഓപ്പറേറ്റർ പറയുന്നു. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ടിവിയുള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യാം.
ബിഎസ്എൻഎലിന്റെ ഐഎഫ്ടിവി സേവനം സബ്‌സ്‌ക്രൈബുചെയ്യുന്നതിന്, ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്യാം. നിലവിൽ മധ്യപ്രദേശിലും തമിഴ്നാട്ടിലും മാത്രമാണ് ഈ സംവിധാനം ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. മറ്റിടങ്ങളിലും ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.