ADVERTISEMENT

പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന 'യുപിഐ ലൈറ്റ്’ വഴി വൈകാതെ ഒരു ഇടപാടിൽ 1,000 രൂപ അയയ്ക്കാൻ സൗകര്യമൊരുങ്ങും. നിലവിലിത് 500 രൂപയാണ്.ഒക്ടോബറിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയെങ്കിലും ബുധനാഴ്ചയാണ്  ഉത്തരവിറക്കിയത്.

നിലവിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റിൽ സൂക്ഷിക്കാം. ഇത് 5,000 രൂപയായും ഉയർത്തിയിട്ടുണ്ട്.യുപിഐ ആപ്പുകൾ ഘട്ടം ഘട്ടമായി ഈ മാറ്റം വൈകാതെ പ്രതിഫലിക്കും.

1,000 രൂപയായി പരിധി ഉയർത്തുന്നതോടെ ഭൂരിഭാഗം പേരുടെയും ദൈനംദിന ഇടപാടുകളിൽ ഏറിയ പങ്കിനും പിൻ നമ്പർ ആവശ്യമില്ലാതാകും.

English Summary:

UPI Lite transactions up to ₹1,000 without a PIN are coming soon. Learn how this change will impact your daily cashless transactions and the new UPI Lite balance limit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com