ശ്രീറാം കൃഷ്ണൻ തീരുമാനിക്കും, അമേരിക്കയുടെ എഐ നയങ്ങള്‍; ചെന്നൈ ടു സിലിക്കൺവാലി, ആ യാത്ര ഇങ്ങനെ
Mail This Article
തമിഴ്നാട്ടിൽ ജനിച്ചുവളര്‍ന്ന ഇന്ത്യൻ–അമേരിക്കൻ സംരഭകനും എഴുത്തുകാരനുമായ ശ്രീറാം കൃഷ്ണനെ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കു നിയമിച്ച വാർത്തകൾ പുറത്തുവരുന്നു. ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിൽ സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് വലിയ ആഹ്ളാദ വാര്‍ത്തകളാണ്. ഇലോൺ മസ്കിന്റെ അടുത്ത അനുയായിയാണ് ശ്രീറാം.
∙ശ്രീറാം കൃഷ്ണൻ ജനിച്ചത് ചെന്നൈയിലാണ്, തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ കാട്ടാൻകുളത്തൂരിലുള്ള എസ്ആർഎം എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് പൂർത്തിയാക്കി. 2005-ൽ 21-ാം വയസ്സിൽ അദ്ദേഹം യു.എസിലേക്ക് താമസം മാറി.
∙2005ൽ മൈക്രോസോഫ്റ്റിൽ നിന്നാണ് ടെക് ലോകത്തെ യാത്ര ആരംഭിച്ചത്. Twitter, Yahoo!, Facebook, Snap എന്നിവയിലെ പ്രോഡക്ട് ടീമുകളെ അദ്ദേഹം നയിച്ചു. ഫെയ്സ്ബുക്കിലും (ഇപ്പോൾ മെറ്റാ) സ്നാപ്പിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
∙2022ൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം (ഇപ്പോൾ X) മസ്‌ക്കിനൊപ്പം കൃഷ്ണൻ പ്രവർത്തിച്ചു. ട്വിറ്ററിനെ എക്സ് ആക്കി മാറ്റാനുള്ള നിർണായക പങ്കുവഹിച്ചു.
∙'ദി ആരതി ആൻഡ് ശ്രീറാം ഷോ' (മുമ്പ് 'ദ ഗുഡ് ടൈം ഷോ' എന്നറിയപ്പെട്ടിരുന്നു) പോഡ്‌കാസ്റ്റിൻ്റെ അവതാരകനായും 2021ൽ ഇദ്ദേഹം പ്രശസ്തി നേടി.
∙ SpaceX, Figma, Scale.ai തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി കമ്പനികളിൽ അദ്ദേഹം നിക്ഷേപകനും ഉപദേശകനുമാണ്.
ദി ആരതി ആൻഡ് ശ്രീറാം ഷോ
ശ്രീറാം കൃഷ്ണനും ഭാര്യ ആരതി രാമമൂർത്തിയും ചേർന്ന് ഹോസ്റ്റ് ചെയ്ത പോഡ്‌കാസ്റ്റ്, സാങ്കേതികവിദ്യ, സംരംഭകത്വം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഉൽപ്പന്ന വികസനം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു.
വിജയകരമായ സംരംഭകരെയും വ്യവസായ പ്രമുഖരെയും അഭിമുഖം നടത്തുന്നു, അവരുടെ യാത്രകൾ, വെല്ലുവിളികൾ, പഠിച്ച പാഠങ്ങൾ എന്നിവ പരിശോധിക്കുന്നു