4 മാസം, ബിഎസ്എൻഎൽ നേടിയത് 68 ലക്ഷം വരിക്കാരെ; പക്ഷേ കേരളത്തിൽ ട്രെൻഡ് ഇങ്ങനെ!
Mail This Article
ന്യൂഡൽഹി∙ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 4 മാസത്തിനിടെ വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎലിന്റെ കുതിപ്പ് തുടരുന്നു. ഒക്ടോബറിൽ മാത്രം രാജ്യമാകെ 5.01 ലക്ഷം പുതിയ വരിക്കാരെ കൂടി ഉൾപ്പെടുത്തി. ഇതോടെ 4 മാസത്തിനിടെ ബിഎസ്എൻഎൽ പുതിയതായി നേടിയത് 68 ലക്ഷം വരിക്കാരെയാണ്.
വിപണിയിൽ ഒന്നാമനായ റിലയൻസ് ജിയോയുടെയും വോഡഫോൺ ഐഡിയയുടെയും ഇടിവു തുടരുകയാണ്. ജിയോയ്ക്ക് ഒക്ടോബറിൽ മാത്രം 37.6 ലക്ഷം വരിക്കാരെയും വോഡഫോൺ–ഐഡിയയ്ക്ക് 19.7 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. നിരക്ക് വർധന ഏർപ്പെടുത്തിയ ശേഷമുള്ള 4 മാസത്തിനിടെ ജിയോയ്ക്ക് ആകെ നഷ്ടമായത് 1.65 കോടി വരിക്കാരെയാണ്. വോഡഫോൺ–ഐഡിയയ്ക്ക് 68.19 ലക്ഷവും. 3 മാസം വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന എയർടെൽ ഇക്കുറി 19.28 ലക്ഷം വരിക്കാരെ പുതിയതായി ചേർത്തു.
ജൂലൈ ആദ്യവാരമാണ് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവ നിരക്ക് കൂട്ടിയത്. അഖിലേന്ത്യാതലത്തിൽ ബിഎസ്എൻഎലിന് വരിക്കാർ കൂടിയെങ്കിലും ഒക്ടോബറിൽ കേരളത്തിൽ 2,371 വരിക്കാരുടെ കുറവുണ്ടായി.
4 മാസത്തിനിടെ വരിക്കാരുടെ എണ്ണത്തിലെ വ്യത്യാസം
രാജ്യമാകെയുള്ള കണക്ക്
(ബ്രാക്കറ്റിൽ കേരളത്തിലേത്)
∙ എയർടെൽ:- –36.09 ലക്ഷം (–18,986)
∙ വോഡഫോൺ–ഐഡിയ: -68.19 ലക്ഷം (-3.26 ലക്ഷം)
∙ ബിഎസ്എൻഎൽ: +68 ലക്ഷം (+1.16 ലക്ഷം)
∙ ജിയോ: - -1.6 കോടി (-4.6 ലക്ഷം)