ADVERTISEMENT

ബിരുദം മാത്രം മതി, ഇന്റലിജൻസ് ബ്യൂറോയിൽ ഒാഫിസറാകാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ എക്‌സിക്യൂട്ടീവ് തസ്‌തികയിലെ 995 ഒഴിവുകളിലാണ് ബിരുദക്കാർക്ക് അവസരമുള്ളത്. നേരിട്ടുള്ള നിയമനമാണ്.

അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II/എക്‌സിക്യൂട്ടീവ് എക്‌സാമിനേഷൻ 2023 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ട.

∙യോഗ്യത: ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്‌ഞാനം അഭിലഷണീയം.

∙പ്രായം: 18–27. ഉയർന്ന പ്രായത്തിൽ എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും മറ്റു യോഗ്യരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

∙ശമ്പളം: ലവൽ 7 (44,900–1,42,400).

∙ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 550 (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്മെന്റ് പ്രോസസിങ് ചാർജ് 450 രൂപയും). മറ്റുള്ളവർക്ക് റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 450 രൂപ മതി. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന.

പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ.

വിവരങ്ങൾ www.mha.gov.in; www.ncs.gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

English Summary:

Intelligence Bureau Officer Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com