ADVERTISEMENT

ബാങ്ക് ജോലിക്കായി ദീർഘനാളായി പരിശ്രമിക്കുകയാണോ? എന്നാൽ ഈ അവസരം നഷ്ടപ്പെടുത്തേണ്ട. എസ്ബിഐ, ഐഡിബിഐ ബാങ്കുകൾ വിവിധ ഒഴിവുകളിലെ 7547ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ:

സർക്കിൾ ബേ‌സ്ഡ് ഓഫിസറുടെ 5447 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 12 വരെ. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവ്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്ഞാനം വേണം. www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.

∙ശമ്പളം: 36,000–63,840.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം.

∙പ്രായം: 2023 ഒക്ടോബർ 31ന് 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും (പട്ടികവിഭാഗം–15, ഒബിസി–13) വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙പ്രാദേശിക ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) ഉണ്ടായിരിക്കണം.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴി. എഴുത്തുപരീക്ഷ ജനുവരിയിൽ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

∙ഫീസ്: 750 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

IDBI ബാങ്ക്:

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് വിഭാഗങ്ങളിലായി 2100 ഒഴിവ്. ഡിസംബർ 6 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒഴിവും യോഗ്യതയും:

∙എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)–1300 ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു യോഗ്യത. കരാർ നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും. ശമ്പളം: ആദ്യ വർഷം–29,000, രണ്ടാം വർഷം–31,000.

∙ജൂനിയർ അസിസ്റ്റന്റ് മാനേജർ–800 ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ബിരുദം ആണു യോഗ്യത.

∙പ്രായം: 20–25. യോഗ്യത, പ്രായം എന്നിവ 2023 നവംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂവും നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙ഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200). ഓൺലൈനായി അടയ്‌ക്കാം. ഏതെങ്കിലും ഒരു തസ്തികയിലേക്ക് അപേക്ഷിക്കുക. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.idbibank.in

English Summary:

SBI IDBI Officer Manager Job Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com