ADVERTISEMENT

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇന്റർമീഡിയറ്റ്/ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം.

∙പ്രായം: 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്.

യോഗ്യത, പ്രായം എന്നിവ 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും.

∙ശമ്പളം: 22,405-62,265

∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീക്ഷയും റീജനൽ ലാംഗ്വേജ് ടെസ്റ്റും അടിസ്‌ഥാനമാക്കി. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലാണു കേന്ദ്രം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസം പ്രബേഷനുണ്ട്.

∙ഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ. ഓൺലൈൻ ആയി ഫീസടയ്‌ക്കണം.

∙ഓൺലൈൻ റജിസ്ട്രേഷൻ: www.newindia.co.in വഴി ഓൺലൈനിൽ അപേക്ഷിക്കണം. 

English Summary:

New India Assurance Assistant vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com