ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനു കീഴിൽ കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 400 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. കേരളത്തിൽ 90 ഒഴിവുണ്ട്. ഒാഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

ട്രേഡുകളും യോഗ്യതയും:

∙ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.

∙ടെക്നിഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗത്തിന് 45% മാർക്ക് മതി).

∙ഗ്രാജ്വേറ്റ് അപ്രന്റിസ്: 50% മാർക്കോടെ ഏതെങ്കിലും ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി).

∙പ്രായം: 18–24. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.

∙സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.

www.iocl.com

English Summary:

IOCL Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com