ADVERTISEMENT

കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (CISF) കോൺസ്‌റ്റബിൾ/ഫയർ തസ്തികയിൽ 1130 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. പുരുഷൻമാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുണ്ട്. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: പ്ലസ് ടു സയൻസ് ജയം/തത്തുല്യം.

∙പ്രായം: 18-23. പട്ടികവിഭാഗത്തിന് 5, ഒബിസി, വിമുക്തഭടന്മാർ എന്നിവർക്ക് 3 വർഷം വീതം ഇളവ്. മറ്റ് അർഹരായവർക്കു നിയമാനുസൃത ഇളവ്. ∙ശമ്പളം: 21,700–69,100.

∙ശാരീരിക യോഗ്യത: ഉയരം: 170 സെമീ (എസ്‌ടിക്ക്: 162.5 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 77–82 സെമീ), തൂക്കം: ആനുപാതികം.

∙തിരഞ്ഞെടുപ്പ്: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന. ശാരീരികക്ഷമതാ പരിശോധനയിൽ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം ഉണ്ടാകും.

∙അപേക്ഷാഫീസ്: 100. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല.

∙അപേക്ഷിക്കേണ്ട വിധം: https://cisfrectt.cisf.gov.in‌ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.

വിവരങ്ങൾ സൈറ്റിൽ (https://cisfrectt.cisf.gov.in) പ്രസിദ്ധീകരിക്കും.

English Summary:

CISF Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com