ADVERTISEMENT

പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 1,031 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി, അന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 169 ഒഴിവുണ്ട്. ഇതിൽ 13 ഒഴിവാണു കേരളത്തിൽ. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം.

സതേൺ റീജനിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്റ്റൈപൻഡ്:

∙ഇലക്ട്രിഷ്യൻ: ഐടിഐ ഇലക്ട്രിഷ്യൻ; 13,500.

∙ഡിപ്ലോമ (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 15,000.

∙ഗ്രാജ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്/ബിഎസ്‌സി (എൻജി.); 17,500.

∙ഗ്രാജ്വേറ്റ് (കംപ്യൂട്ടർ സയൻസ്): കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ഐടിയിൽ ബിഇ/ബിടെക്/ബിഎസ്‌സി (എൻജി.); 17,500.

∙എച്ച്ആർ എക്സിക്യൂട്ടീവ്: എംബിഎ എച്ച്ആർ അല്ലെങ്കിൽ പഴ്സനൽ മാനേജ്മെന്റ്/പഴ്സനൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ പിജി ഡിപ്ലോമ/തത്തുല്യം; 17,500.

∙സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/റൂറൽ ഡവലപ്മെന്റ്/മാനേജ്മെന്റിൽ പിജി/തത്തുല്യം; 17,500.

∙ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദവും മൂന്നു വർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി; 17,500.

∙പിആർ അസിസ്റ്റന്റ്: ബിഎംസി/ബിജെഎംസി/ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/തത്തുല്യം; 17,500.

∙രാജ്ഭാഷ അസിസ്റ്റന്റ്: ബിഎ ഹിന്ദി, ഇംഗ്ലിഷിൽ പ്രാവീണ്യം; 17,500.

(ഐടിഐ ഇലക്ട്രിഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ), ലോ എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണു കേരളത്തിലെ ഒഴിവ്).

അവസാനവർഷ ഫലം കാക്കുന്നവർ, 18 വയസ്സു തികയാത്തവർ, അപ്രന്റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂടുതൽ ജോലിപരിചയമുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല.

∙അപേക്ഷിക്കേണ്ട വിധം: എൻജിനീയറിങ് ബിരുദ/ഡിപ്ലോമ യോഗ്യതക്കാർ https://nats.education.gov.inലും മറ്റു യോഗ്യതക്കാർ https://apprenticeshipindia.gov.inലും റജിസ്റ്റർ ചെയ്തശേഷം പവർഗ്രിഡ് ഒാഫ് ഇന്ത്യ വെബ്സൈറ്റായ www.powergrid.in ൽ ഒാൺലൈനായി അപേക്ഷിക്കണം.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.powergrid.inൽ ലഭ്യമാണ്. 

English Summary:

Powergrid Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com