ADVERTISEMENT

കൊൽക്കത്ത ആസ്ഥാനമായ ഇൗസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർ‌ക്‌ഷോപ്/ ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 3115ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുകൾ: ഹൗറ ഡിവിഷൻ (659 ഒഴിവ്), ജമൽപുർ (667), ലിലുവ (612), സിയൽദ (440), അസൻസോൾ (412), കാഞ്ച്രപ്പാറ (187), മാൽഡ (138).

∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), മെക്ക് (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഇലക്ട്രിഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ ഫിറ്റർ, ഇലക്.മെക്കാനിക്, മെക്ക്.ഫിറ്റർ, ഡീസൽ/ഫിറ്റർ, മേസൺ, ബ്ലാക്ക്സ്മിത്ത്.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

∙ഫീസ്: 100. ഒാൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല. www.rrcer.org

English Summary:

Indian Railway Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com