ആർമി സ്‌കൂളുകളിൽ അധ്യാപകരാകണോ? കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ സ്‌കൂളുകളിൽ അവസരം
Mail This Article
വിവിധ കന്റോൺമെന്റിനും മിലിറ്ററി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ. ഒക്ടോബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: പിജിടി (അക്കൗണ്ടൻസി, ബയോളജി, ബയോടെക്നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ് കോർ, ഫൈൻ ആർട്സ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, മാത്‌സ്, ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി), ടിജിടി (കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ്, ഹിന്ദി, മാത്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ, സാൻസ്ക്രിട്, സോഷ്യൽ സ്റ്റഡീസ്, സയൻസ്), പിആർടി (ഫിസിക്കൽ എജ്യുക്കേഷൻ, വിത്തൗട്ട് ഫിസിക്കൽ എജ്യുക്കേഷൻ).
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/പിജി, ബിഎഡ്. നിയമനം ലഭിക്കുമ്പോൾ സി–ടെറ്റ്/ടെറ്റ് യോഗ്യത വേണം.
∙പ്രായം: തുടക്കക്കാർ 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ
∙തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി അടിസ്ഥാനമാക്കി. നവംബർ 23, 24 തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. www.awesindia.com