ADVERTISEMENT

റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്‍ഞാപനം റെയിൽവേയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്വേറ്റ് തസ്തികകളിൽ 174, അണ്ടർ ഗ്രാജ്വേറ്റ് തസ്തികകളിൽ 112 ഒഴിവുമുണ്ട്. അപേക്ഷകർ ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.

സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ്

നോട്ടിസ് നമ്പർ: 05/2024

ഗ്രാജ്വേറ്റ് തസ്തികകൾ, യോഗ്യത, ശമ്പളം:

∙ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ: ബിരുദം/ തത്തുല്യം; 35,400.

∙ഗുഡ്സ് ട്രെയിൻ മാനേജർ: ബിരുദം/ തത്തുല്യം; 29,200.

∙ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/ തത്തുല്യം, ഇംഗ്ലിഷ്/ ഹിന്ദിയിൽ കംപ്യൂട്ടർ ടൈപ്പിങ് അറിവ്; 29,200.

∙പ്രായം: 18-36.

∙ഒാൺലൈൻ അപേക്ഷ: ഒക്ടോബർ 13 വരെ.

സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ്

നോട്ടിസ് നമ്പർ: 06/2024

അണ്ടർ ഗ്രാജ്വേറ്റ് തസ്തികകൾ: കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ട്രെയ്ൻസ് ക്ലാർക്ക്.

∙യോഗ്യത: പ്ലസ് ടു/ തത്തുല്യം.

∙പ്രായം: 18-33.

∙ശമ്പളം: 19,900. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700.

∙ഒാൺലൈൻ അപേക്ഷ: ഒക്ടോബർ 20 വരെ.വിജ്ഞാപനത്തിന്റെ മറ്റു വിശദാംശങ്ങൾക്ക് സെപ്റ്റംബർ 14 ലക്കം തൊഴിൽവീഥി കാണുക. www.rrbthiruvananthapuram.gov.in

English Summary:

Railway NTPC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com