എൻജിനീയറിങ് ബിരുദമോ ബിടെക്കോ ഉണ്ടോ? എങ്കിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരാകാം, 160 ഒഴിവ്
Mail This Article
×
കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഒാഫിസർ (ടെക്നിക്കൽ) തസ്തികയിൽ 160 ഒഴിവ്. നേരിട്ടുള്ള നിയമനം. ഗേറ്റ് 2022/ 2023/ 2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
∙ ഒഴിവുള്ള വിഭാഗങ്ങൾ: കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ.
∙ യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് അല്ലെങ്കിൽ പിജി, ഗേറ്റ് സ്കോർ.
∙ പ്രായപരിധി: 30.
∙ ശമ്പളം: 95,000.
അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും Post Bag No. 001, Lodhi Road Head Post Office, New Delhi- 110003 എന്ന വിലാസത്തിൽ അയയ്ക്കണം. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ സെപ്റ്റംബർ 21-27 ലക്കത്തിൽ ലഭിക്കും.
English Summary:
Opportunities in Cabinet Secreteriat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.