ADVERTISEMENT

റായ്ബറേലി: 146 സീനിയർ റസിഡന്റ്

ഉത്തർപ്രദേശ് റായ്ബറേലിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 146 സീനിയർ റസിഡന്റ് ഒഴിവ്. ഒരു വർഷ നിയമനം. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള വിഭാഗങ്ങൾ: അനാട്ടമി, ബയോകെമിസ്ട്രി, കാർഡിയോളജി, കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെന്റൽ, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ഫൊറൻസിക് മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങി മുപ്പതിലേറെ വിഭാഗങ്ങളിലാണ് ഒഴിവ്. www.aiimsrbl.edu.in

മംഗളഗിരി: 93 ഒഴിവ്

ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 93 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒാൺലൈനായി അപേക്ഷിക്കണം.

∙തസ്തികകൾ: മെഡിക്കൽ ഒാഫിസർ, മെഡിക്കൽ ഫിസിസിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ചൈൽഡ് സൈക്കോളജിസ്റ്റ്, പ്രോഗ്രാമർ, സ്റ്റോർ കീപ്പർ, ജൂനിയർ എൻജിനീയർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, പെർഫ്യൂഷനിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, ടെക്നിഷ്യൻ, എംബ്രിയോളജിസ്റ്റ്, ഡെന്റൽ ടെക്നിഷ്യൻ, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, മെഡിക്കൽ റെക്കോർഡ് ടെക്നിഷ്യൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, ലാബ് അറ്റൻഡന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, മോർച്ചറി അറ്റൻഡന്റ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ലൈബ്രറി അറ്റൻഡന്റ്. www.aiimsmangalagiri.edu.in

നാഗ്‌പുർ: 62 ഫാക്കൽറ്റി

നാഗ്പുരിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ 62 ഫാക്കൽറ്റി (ഗ്രൂപ്പ് എ) ഒഴിവ്. റഗുലർ/ഡപ്യൂട്ടേഷൻ/കരാർ നിയമനം. നവംബർ 7വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: പ്രഫസർ (12), അഡീഷനൽ പ്രഫസർ (12), അസോഷ്യേറ്റ് പ്രഫസർ (18), അസിസ്റ്റന്റ് പ്രഫസർ (20), https://aiimsnagpur.edu.in

English Summary:

AIIMS Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com