ADVERTISEMENT

വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിനു കീഴിൽ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 1,218 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ളവർക്കു മുൻഗണന. ഈ സംസ്ഥാനങ്ങളിലുള്ളവരെ പരിഗണിച്ചശേഷം മറ്റു സംസ്ഥാനങ്ങളിലുള്ളവരെ പരിഗണിക്കും. ഒക്ടോബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ, യോഗ്യത, സ്റ്റൈപൻഡ്:

∙ട്രേഡ് അപ്രന്റിസ് (841 ഒഴിവ്): കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, ഇലക്ട്രിഷ്യൻ, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്, സർവേയർ, മെക്കാനിക് ഡീസൽ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെഷിനിസ്റ്റ്, ടർണർ, പമ്പ് ഒാപ്പറേറ്റർ കം മെക്കാനിക്: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ; 7700-8050.

∙ടെക്നിഷ്യൻ അപ്രന്റിസ് (215 ഒഴിവ്): മൈനിങ് എൻജിനീയറിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ്ങിൽ ഡിപ്ലോമ; 8000.

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (101 ഒഴിവ്): മൈനിങ് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്; 9000.

∙ഫ്രഷർ ട്രേഡ് അപ്രന്റിസ്-സെക്യൂരിറ്റി ഗാർഡ് (61 ഒഴിവ്): പത്താം ക്ലാസ്; 6000.

∙പ്രായം: കുറഞ്ഞത് 18 വയസ്സ്. www.westerncoal.in

English Summary:

Western Coalfields: Apprentice Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com