ADVERTISEMENT

ബിരുദക്കാർക്ക് അസിസ്റ്റന്റ് അവസരം. നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 500 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 35 ഒഴിവുകളുണ്ട്. നവംബർ 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം.

ശമ്പളം: 22,405-62,265.

പ്രായം (01.10.2024 ന്): 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും വിധവകൾക്കും വിവാഹമോചിതരായ വനിതകൾക്കും എൻഐസിഎൽ ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ എന്നീ രണ്ടു ഘട്ടങ്ങളുള്ള ഓൺലൈൻ പരീക്ഷയും റീജനൽ ലാംഗ്വേജ് ടെസ്റ്റും അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഇംഗ്ലിഷ് ലാംഗ്വേജ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്ന പ്രിലിമിനറി പരീക്ഷ നവംബർ 30നു നടക്കും. ഒരു മണിക്കൂറാണു ദൈർഘ്യം. ‌എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കു എറണാകുളത്താണു കേന്ദ്രം.

ഫീസ്: 850 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും 100 രൂപ മതി. ഓൺലൈൻ ആയി ഫീസടയ്‌ക്കണം. www.nationalinsurance.nic.co.in

English Summary:

National Insurance Company Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com