ഒരു ലക്ഷത്തിനടുത്ത് ശമ്പളത്തിൽ ഒരു വർഷ പരിശീലനം; തുടർന്ന് സ്ഥിരനിയമനം, അവസരം കേരളത്തിലും
Mail This Article
ഒരു ലക്ഷം രൂപ ശമ്പളത്തിൽ ട്രെയിനിയാകാൻ അവസരം ലഭിച്ചാലോ? പരിശീലനത്തിനു ശേഷം ലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരനിയമനവും. പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ 802 ട്രെയിനി ഒഴിവിലാണ് ഈ സുവർണാവസരം. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 ഒഴിവുണ്ട്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
∙ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): 70% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ്ങിൽ (ഇലക്ട്രിക്കൽ) 3 വർഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി).
∙ഡിപ്ലോമ ട്രെയിനി (സിവിൽ): 70% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി).
∙ജൂനിയർ ഒാഫിസർ ട്രെയിനി (എച്ച്ആർ): 60% മാർക്കോടെ ബിബിഎ/ ബിബിഎം/ ബിബിഎസ്.
∙ജൂനിയർ ഒാഫിസർ ട്രെയിനി (എഫ് ആൻഡ് എ): ഇന്റർ സിഎ/ഇന്റർ സിഎംഎ.
∙അസിസ്റ്റന്റ് ട്രെയിനി (എഫ് ആൻഡ് എ): 60% മാർക്കോടെ ബികോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി).
∙പ്രായപരിധി: 27.
∙ശമ്പളം: അസിസ്റ്റന്റ് ട്രെയിനി-പരിശീലനസമയത്ത് 21,500-74,000 രൂപയും തുടർന്ന് 22,000-85,000 ശമ്പളത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനവും; ഡിപ്ലോമ ട്രെയിനി, ജൂനിയർ ഒാഫിസർ ട്രെയിനി-പരിശീലനസമയത്ത് 24,000-1,08,000 രൂപയും തുടർന്ന് 25,000-1,17,500 ശമ്പളത്തിൽ ജൂനിയർ എൻജിനീയർ/ജൂനിയർ ഒാഫിസർ തസ്തികകളിൽ നിയമനവും.
∙ഫീസ്: അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപ. മറ്റു തസ്തികകളിലേക്ക് 300 രൂപ. ഒാൺലൈനായി ഫീസടയ്ക്കാം. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. www.powergrid.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..