കരസേനയിൽ ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിൽ നിയമനം നേടാം; 49 ആഴ്ച പരിശീലനം, സ്‌ത്രീകൾക്കും അവസരം
Mail This Article
നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. ജെഎജി എൻട്രി സ്‌കീം 35–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻട്രി)–ഒക്ടോബർ 2025 കോഴ്‌സിലാണ് അവസരം. അവിവാഹിതരായ സ്‌ത്രീകൾക്കും പുരുഷന്മാർക്കും നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഒഴിവ്: 8 (പുരുഷൻ–4, സ്‌ത്രീ–4)
∙പ്രായം: 2025 ജൂലൈ ഒന്നിന് 21–27.
∙യോഗ്യത: 55% മാർക്കോടെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). ക്ലാറ്റ് പിജി സ്കോർ നിർബന്ധം. അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം.
∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്.
ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും.