പ്രായപരിധി 28, ശമ്പളം രണ്ടു ലക്ഷത്തിനടുത്ത്; ഇപ്പോൾ അപേക്ഷിച്ചാൽ മികച്ച ജോലി കൈയിലെത്തും
Mail This Article
28 വയസ് തികഞ്ഞവരാണോ? എങ്കിൽ 2 ലക്ഷത്തിനടുത്ത് ശമ്പളമുള്ള ജോലിയ്ക്ക് ഇതാ അവസരം. ഡൽഹി ആസ്ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡാണ് 275 ഒഴിവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കന്പനിയിലെ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള വിശദ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒാൺലൈനായി ഡിസംബർ 11 വരെ അപേക്ഷിക്കാം.
261 എൻജിനീയർ/ഒാഫിസർ
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙സീനിയർ എൻജിനീയർ (റിന്യുവബിൾ എനർജി, ബോയ്‌ലർ ഒാപ്പറേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, ഗെയ്‌ൽടെൽ ടിസി/ ടിഎം, സിവിൽ): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം; 28 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (ഫയർ ആൻഡ് സേഫ്റ്റി, സി ആൻഡ് പി): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം; 28 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (മാർക്കറ്റിങ്): എൻജിനീയറിങ് ബിരുദം, എംബിഎ, ഒരു വർഷ പരിചയം; 28 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (എഫ് ആൻഡ് എ): സിഎ/സിഎംഎ (ഐസിഡബ്ല്യുഎ) അല്ലെങ്കിൽ ബികോം/ബിഎ (ഇക്കണോമിക്സ്)/ബിഎ/ബിഎസ്‌സി (മാത്‌സ്/ സ്റ്റാറ്റിസ്റ്റിക്സ്)/ബിഇ/ബിടെക് യോഗ്യതയോടൊപ്പം എംബിഎ ഫിനാൻസ്; ഒരു വർഷ പരിചയം; 28 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (എച്ച്ആർ): എംബിഎ/എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്) അല്ലെങ്കിൽ പിജി/പിജി ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്); ഒരു വർഷ പരിചയം; 28 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (ലോ): എൽഎൽബി, ഒരു വർഷ പരിചയം; 28 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (മെഡിക്കൽ സർവീസസ്): എംബിബിഎസ്, ഒരു വർഷ പരിചയം; 32 വയസ്സ്; 60,000-1,80,000 രൂപ.
∙സീനിയർ ഒാഫിസർ (കോർപറേറ്റ് കമ്യൂണിക്കേഷൻസ്): പിജി/ പിജി ഡിപ്ലോമ ഇൻ (കമ്യൂണിക്കേഷൻ/ അഡ്വർട്ടൈസിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജ്മെന്റ്/ പബ്ലിക് റിലേഷൻസ്/ മാസ് കമ്യൂണിക്കേഷൻ/ ജേണലിസം); 28 വയസ്സ്; 60,000-1,80,000 രൂപ.
∙ഒാഫിസർ (ലബോറട്ടറി): എംഎസ്‌സി കെമിസ്ട്രി, 3 വർഷ പരിചയം; 32 വയസ്സ്; 50,000-1,60,000 രൂപ.
∙ഒാഫിസർ (സെക്യൂരിറ്റി): ബിരുദം, 3 വർഷ പരിചയം; 45 വയസ്സ്; 50,000-1,60,000 രൂപ.
∙ഒാഫിസർ (ഒഫീഷ്യൽ ലാംഗ്വേജ്): ഹിന്ദിയിൽ പിജി, 2 വർഷ പരിചയം; 35 വയസ്സ്; 50,000-1,60,000 രൂപ.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.gailonline.com
14 മാനേജർ
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ ചീഫ് മാനേജർ തസ്തികയിലും അവസരം. റിന്യുവബിൾ എനർജി, ഇക്കണോമിസ്റ്റ്, ലോ, മെഡിക്കൽ സർവീസസ്, എച്ച്ആർ വിഭാഗങ്ങളിലായി 14 ഒഴിവ്. ഡിസംബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.gailonline.com സന്ദർശിക്കുക.