60% മാർക്കോടെ ബിരുദം പാസായവരാണോ? ഓൺലൈൻ ടെസ്റ്റിനും ഇന്റർവ്യൂവിനും തയാറായിക്കോളൂ, ബാങ്കിൽ ഒാഫിസറാകാം
Mail This Article
ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിലായി 600 ഒഴിവ്. നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ വിഭാഗം തസ്തികകളിലാണ് അവസരം. അസിസ്റ്റന്റ് മാനേജർ (ജനറലിസ്റ്റ്) തസ്തികയിൽ 500 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ (അഗ്രി അസറ്റ് ഓഫിസർ) വിഭാഗത്തിൽ 100 ഒഴിവുമുണ്ട്. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ കൊച്ചിയിൽ 30 ഒഴിവുകളുണ്ട്.
അസിസ്റ്റന്റ് മാനേജർ (ജനറലിസ്റ്റ്): ∙യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ/ ഐടി പരിജ്ഞാനം. ∙പ്രായം: 22–25.
സ്പെഷലിസ്റ്റ് ഓഫിസർ (അഗ്രി അസറ്റ് ഓഫിസർ): ∙യോഗ്യത: അഗ്രികൾചർ, ഹോർട്ടികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫിഷറി സയൻസ്/ എൻജിനീയറിങ്, അനിമൽ ഹസ്‌ബൻഡറി, വെറ്ററിനറി സയൻസ്, ഡെയറി സയൻസ്/ടെക്നോളജി, ഫോറസ്‌ട്രി, ഫുഡ് സയൻസ്/ടെക്നോളജി, പിസികൾചർ, അഗ്രോഫോറസ്ട്രി, സെറികൾച്ചർ എന്നിവയിൽ 4 വർഷത്തെ ബിഎസ്‌സി/ ബിടെക്/ ബിഇ. 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%) യോഗ്യത നേടിയവരാകണം.കംപ്യൂട്ടർ/ ഐടി പരിജ്ഞാനം. ∙പ്രായം: 22–25.
യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് മാത്രം അപേക്ഷിക്കുക. അസിസ്റ്റന്റ് മാനേജർ (ജനറലിസ്റ്റ്) തസ്തികയിലെ അപേക്ഷകർക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പഴ്സനൽ ഇന്റർവ്യൂ, പ്രീ റിക്രൂട്മെന്റ് മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റ് ഡിസംബർ/ ജനുവരി മാസങ്ങളിൽ നടത്തും. ലോജിക്കൽ റീസണിങ്, ഡാറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്/ കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഓൺലൈൻ ടെസ്റ്റ്. സ്പെഷലിസ്റ്റ് ഓഫിസർ (അഗ്രി അസറ്റ് ഓഫിസർ) തസ്തികയിലേക്കു പ്രഫഷനൽ നോളജ് എന്ന വിഷയവുമുണ്ടാകും.
∙ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 250 രൂപ). ഓൺലൈനിൽ ഫീസ് അടയ്‌ക്കാം.
ഓൺലൈൻ റജിസ്ട്രേഷനും വിശദവിജ്ഞാപനത്തിനും: www.idbibank.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..