ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസിസ്റ്റന്റ് സർജൻ, ട്രാൻസ്‌ലേറ്റർ അവസരം
Mail This Article
അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ വിവിധ തസ്തികകളിലായി 42 ഒഴിവ്.
27 അസിസ്റ്റന്റ് സർജൻ
അസിസ്റ്റന്റ് സർജൻ (അസിസ്റ്റന്റ് കമാൻഡന്റ്/വെറ്ററിനറി) തസ്തികയിൽ 27 ഒഴിവ്. ഗ്രൂപ്പ് എ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
15 ഹിന്ദി ട്രാൻസ്‌ലേറ്റർ
ജനറൽ സെൻട്രൽ സർവീസിൽ ഇൻസ്പെക്ടർ (ഹിന്ദി ട്രാൻസ്‌ലേറ്റർ) തസ്തികയിൽ 15 ഒഴിവ്. ഡിസംബർ 10 മുതൽ ജനുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പ്രായപരിധി 30 വയസ്സ്. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
https://recruitment.itbpolice.nic.in