AFCAT വിജ്ഞാപനം: വ്യോമസേനയിൽ 336 ഒഴിവ്, ഒാൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
Mail This Article
×
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ 336 ഒഴിവിലേക്കുള്ള വിജ്ഞാപനമായി. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
AFCAT(AFCAT-01/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
∙പ്രായം: ഫ്ലയിങ് ബ്രാഞ്ച്: 20–24, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26.
പരിശീലനം 2026 ജനുവരിയിൽ ഹൈദരാബാദിൽ ആരംഭിക്കും. യോഗ്യത ഉൾപ്പെടെ സമ്പൂർണ വിവരങ്ങൾ https://careerindianairforce.cdac.in, https://afcat.cdac.in എന്നീ സൈറ്റിൽ പ്രസിദ്ധീകരിക്കും.
(വിശദവിവരങ്ങൾക്ക് കഴിഞ്ഞ ലക്കം തൊഴിൽവീഥി കാണുക).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.