ADVERTISEMENT

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ 140അസിസ്‌റ്റന്റ് കമാൻഡന്റ് (ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ‍ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാ‍‌ഞ്ചുകളിലാണ് ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ഡിസംബർ 24വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത:

∙ജനറൽ ഡ്യൂട്ടി: ബിരുദം. കണക്ക്, സയൻസ് വിഷയത്തിൽ പ്ലസ്‌ ടു/തത്തുല്യം പഠിച്ചവരാകണം. (ഡിപ്ലോമയ്ക്കുശേഷം ബിരുദം നേടിയവരെയും പരിഗണിക്കും).

∙ടെക്നിക്കൽ (മെക്കാനിക്കൽ): നേവൽ ആർക്കിടെക്ചർ/മെക്കാനിക്കൽ/ മറൈൻ/ ഒാട്ടമോട്ടീവ്/മെക്കട്രോണികസ്/ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്‌ഷൻ/ മെറ്റലർജി/ ഡിസൈൻ/എയ്റോനോട്ടിക്കൽ/എയ്റോസ്പേസിൽ എൻജിനീയറിങ് ബിരുദം/ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത. കണക്ക്, സയൻസ് വിഷയത്തിൽ പ്ലസ്‌ ടു/തത്തുല്യം പഠിച്ചവരാകണം. (ഡിപ്ലോമയ്ക്കുശേഷം ബിരുദം നേടിയവരെയും പരിഗണിക്കും).

∙ടെക്നിക്കൽ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്): ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/പവർ എൻജിനീയറിങ്/പവർ ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത. കണക്ക്, സയൻസ് വിഷയത്തിൽ പ്ലസ്‌ ടു/തത്തുല്യം പഠിച്ചവരാകണം. (ഡിപ്ലോമയ്ക്കുശേഷം ബിരുദം നേടിയവരെയും പരിഗണിക്കും).

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു സൈറ്റ് കാണുക.

∙പ്രായം: 21–25. അർഹർക്ക് ഇളവ്.

∙ഫീസ് 300 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല. ഫീസ് ഒാൺലൈനായി അടയ്ക്കണം.

https://joinindiancoastguard.cdac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Indian Coast Guard Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com