ADVERTISEMENT

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 378 അപ്രന്റിസ് ഒഴിവ്. മഹാരാഷ്ട്രയിലെ ട്രോംബെ, താൽ എന്നിവിടങ്ങളിൽ 1-2വർഷ പരിശീലനം. ഡിസംബർ 24 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത:

182 ഗ്രാജ്വേറ്റ് അപ്രന്റിസ്

∙അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബികോം, ബിബിഎ/ഗ്രാജുവേഷൻ വിത് ഇക്കണോമിക്സ്; ഇംഗ്ലിഷിൽ പ്രാവീണ്യം, കംപ്യൂട്ടർ അറിവ്.

∙സെക്രട്ടേറിയൽ അസിസ്റ്റന്റ്, റിക്രൂട്മെന്റ് എക്സിക്യൂട്ടീവ് (എച്ച്ആർ): ഏതെങ്കിലും ബിരുദം, ഇംഗ്ലിഷിൽ പ്രാവീണ്യം, കംപ്യൂട്ടർ അറിവ്.

106 ട്രേഡ് അപ്രന്റിസ്

∙അറ്റൻഡന്റ് ഒാപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്): ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം)

∙ബോയ്‌ലർ അറ്റൻഡന്റ്, ഇലക്ട്രിഷ്യൻ, മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ (പതോളജി): പ്ലസ് ടു സയൻസ് ജയം.

∙ഹോർട്ടികൾചർ അസിസ്റ്റന്റ്: പ്ലസ് ടു ജയം.

∙ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്): ബിഎസ്‌സി ഫിസിക്സ് (കെമിസ്ട്രിയും മാത്‌സും വിഷയമായിരിക്കണം).

90 ടെക്നിഷ്യൻ അപ്രന്റിസ്

∙ഡിപ്ലോമ ഇൻ കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ. യോഗ്യതകൾ 50% മാർക്കോടെ നേടിയിരിക്കണം.

∙പ്രായപരിധി: 25.

അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവുണ്ട്.

∙സ്റ്റൈപൻഡ്: 7,000-9,000.

www.rcfltd.com

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Rashtriya Chemicals and Fertilizers Limited: Apprentice Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com