ADVERTISEMENT

അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ ജല അതോറിറ്റി അധികൃതരിൽനിന്നു പിഎസ്‌സി വിശദീകരണം തേടി. ജല അതോറിറ്റി എംഡിയോടാണു പിഎസ്‌സി സെക്രട്ടറി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവുകൾ (എൻജെഡി) റിപ്പോർട്ട് ചെയ്യുന്നതിൽ അതോറിറ്റിക്കു വീഴ്ചയുണ്ടായി. സംഭവത്തിൽ ആരോപണ വിധേയനായ ചീഫ് എൻജിനീയറെ സംരക്ഷിക്കാൻ ഉന്നതനീക്കം നടക്കുന്നതായി ആരോപണം ഉയർന്നു. ഇദ്ദേഹത്തെ മാറ്റി നിർത്തി അന്വേഷണം നടത്താൻ ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സംഘടനയായ അസോസിയേഷൻ ഒാഫ് കേരള വാട്ടർ അതോറിറ്റി ഒാഫിസേഴ്സ് മുഖ്യമന്ത്രിക്കു നിവേദനം നൽകി. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ജല അതോറിറ്റി എംഡിക്കും പിഎസ്‌സിക്കും പരാതി നൽകി. തുടർന്നാണ് ജല അതോറിറ്റിയിൽനിന്നു പിഎസ്‌സി വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. 

English Summary:

PSC various Vacancies not reporting News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com