ADVERTISEMENT

കഴിഞ്ഞ വർഷം അവസാനം പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ച സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 2,19,276 അപേക്ഷകൾ കുറഞ്ഞു. കഴിഞ്ഞ തവണ ഈ തസ്തികയിൽ 10,59,000 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 8,39,724 ആയി കുറഞ്ഞു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ 60,276 അപേക്ഷകരുടെ കുറവാണുണ്ടായത്. കഴിഞ്ഞ തവണ 64,594 പേർ അപേക്ഷ നൽകിയിരുന്നപ്പോൾ ഇത്തവണ അപേക്ഷിച്ചത് 4318 പേർ മാത്രം. അപേക്ഷയോടൊപ്പം പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന നിർദേശം വന്നതാണ് അപേക്ഷകരുടെ എണ്ണം വൻതോതിൽ കുറയാൻ ഇടയാക്കിയത്. നിശ്ചിത പരിചയം ഉള്ളവർ മാത്രമേ ഇത്തവണ അപേക്ഷ നൽകിയിട്ടുള്ളൂ.

വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 28,821ഉം ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ 22,361ഉം അപേക്ഷകർ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികയിലേക്ക് 4,78,878 ആണ് അപേക്ഷിച്ചിരിക്കുന്നത്. വകുപ്പ് ഏകീകരണത്തിനു ശേഷം ആദ്യമായാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 

English Summary:

Secretariat Office Attendant PSC Notification Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com