ജർമനിയിൽ നഴ്സുമാർക്ക് അവസരങ്ങളുടെ കാലം; 1500 ഒഴിവിൽ ഇനി സൗജന്യ റിക്രൂട്മെന്റും പരിശീലനവും
Mail This Article
×
മലയാളികൾക്കു ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക്കും ജർമനിയിലെ സർക്കാർ സ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യ ത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഡെഫയുമായി ചേർന്ന് ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്മെന്റ് പദ്ധതിയാണ് ‘വർക്ക്–ഇൻ ഹെൽത്ത്’. സൗജന്യ ജർമൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. നഴ്സുമാരുടെ ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്.
മറ്റു മേഖലകളിലേക്കും റിക്രൂട്മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്.
English Summary:
Germany Nurse Recruitment News Updates Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.