2024 ലെ ആദ്യ വിജ്ഞാപനം: 22 തസ്തികയിൽ അവസരവുമായി പിഎസ്‌സി, അപേക്ഷ ഏപ്രിൽ 3 വരെ
Mail This Article
22 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 14 തസ്തികയിലാണു നേരിട്ടുള്ള നിയമനം. ഒരു തസ്തികയിൽ തസ്തികമാറ്റം വഴിയും 7 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 01.03.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 3 രാത്രി 12 വരെ.
∙നേരിട്ടുള്ള നിയമനം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളജുകൾ) ലക്ചറർ ഇൻ വീണ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ ആർക്കിടെക്ചർ, ആരോഗ്യ വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഗ്രേഡ് 2 ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), കേരഫെഡിൽ അക്കൗണ്ടന്റ്, ഫാമിങ് കോർപറേഷനിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2, ഓക്സിലിയറി നഴ്സ് മിഡ്‌വൈഫ് ഗ്രേഡ് 2, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി), എൻസിസി വകുപ്പിൽ ഫാരിയർ തുടങ്ങിയവ.
∙തസ്തികമാറ്റം വഴി: കേരഫെഡിൽ അക്കൗണ്ടന്റ്
∙സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്–2 തുടങ്ങിയവ. www.keralapsc.gov.in