ADVERTISEMENT

ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക–അനധ്യാപക നിയമനങ്ങളിൽ പിഎസ്‌സി മാതൃകയിലുള്ള സംവരണം നടപ്പാക്കാൻ ഉത്തരവ്.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിലെ തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ‌എന്നീ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണു സംവരണതത്വം നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും.

ആകെ 733 തസ്തിക

ദേവസ്വം ബോർഡുകളുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആകെ 733 തസ്തികയാണുള്ളത്. തിരുവിതാംകൂർ ദേവസ്വം സ്കൂളുകളിൽ 271 തസ്തികയും കോളജുകളിൽ 184 തസ്തികയുമുണ്ട്. കൊച്ചിൻ ദേവസ്വം സ്കൂളുകളിൽ 17, കോളജുകളിൽ 113, ഗുരുവായൂർ ദേവസ്വം സ്കൂളുകളിൽ 72, കോളജിൽ 76 എന്നിങ്ങനെയാണ് തസ്തികകൾ. കൂടൽമാണിക്യം, മലബാർ ദേവസ്വങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. 

English Summary:

Devaswom Educational Institutions News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com