ആദ്യ ഫയർ വുമൺ ബാച്ചിൽ 82 പേർ സർവീസിലേക്ക്
Mail This Article
×
ഫയർ ആൻഡ് റെസ്ക്യു സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായി (ഫയർ വുമൺ) 82 പേർ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി.
മാർച്ച് ഏഴിനായിരുന്നു ഇവരുടെ പാസിങ് ഒൗട്ട് പരേഡ്. ആദ്യമായാണ് ഈ തസ്തികയിൽ വനിതകളെ നിയമിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 15 വീതവും മറ്റു ജില്ലകളിൽ 5 വീതവും ആകെ 100 ഫയർ വുമൺ തസ്തിക സൃഷ്ടിച്ച് സർക്കാർ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 82 പേർക്കാണ് ഇപ്പോൾ നിയമനം ലഭിച്ചത്. ബാക്കി ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടി പുരോഗമിക്കുകയാണ്.
നിയമിതരായ 82 പേരിൽ 4 പേർ ബിടെക് ബിരുദധാരികളാണ്. 26 ബിരുദാനന്തര ബിരുദധാരികളും, 50 ബിരുദധാരികളും, 2 ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവരുമുണ്ട്.
English Summary:
Fire and Rescue Service Women Officer News Updates Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.