ADVERTISEMENT

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പിഎസ്‌സി ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് (അഡ്വൈസ് മെമ്മോ) നൽകുന്നതിനു തടസ്സമില്ലെന്നു വ്യക്തമാക്കി ഉത്തരവ്. തദ്ദേശ സ്വയംഭരണ (ഇഡബ്ല്യുബി) വകുപ്പ് ഏപ്രിൽ 9നു പുറത്തിറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ.

വിരമിക്കൽ, സ്ഥാനക്കയറ്റം, ദീർഘകാല അവധിയിൽ പ്രവേശിക്കൽ തുടങ്ങിയവ മൂലമുള്ള ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാനും തടസ്സമില്ല. ഡപ്യൂട്ടേഷൻ, സസ്പെൻഷൻ, ദീർഘകാല അവധി എന്നിവയുടെ കാലയളവ് അവസാനിക്കുന്നതിനനുസരിച്ച് ജീവനക്കാർക്ക് അവരുടെ മുൻ സ്ഥാപനത്തിൽ ഒഴിവില്ലെങ്കിൽ നിലവിൽ ഒഴിവുള്ള മറ്റൊരു സ്റ്റേഷനിൽ നിയമനം നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

English Summary:

Election Code of Conduct PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com