കെ–ടെറ്റ്: പരീക്ഷ ജൂൺ 22നും 23നും; ഏപ്രിൽ 26 വരെ അപേക്ഷിക്കാം
Mail This Article
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) ജൂൺ 22നും 23നുമായി നടത്തും. ഏപ്രിൽ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.
പ്രായപരിധി ഇല്ല. അപേക്ഷാ ഫീസ്: ഒാരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 250 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഫീസടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ട. Pareekshabhavan.kerala.gov.in, ktet.kerala.gov.in
പരീക്ഷ 4 കാറ്റഗറികളിൽ
കാറ്റഗറി 1: ലോവർ പ്രൈമറി
കാറ്റഗറി 2 : അപ്പർ പ്രൈമറി
കാറ്റഗറി 3: ഹൈസ്കൂൾ
കാറ്റഗറി 4: ഭാഷാ അധ്യാപകർ–അറബി, ഹിന്ദി, സംസ്കൃതം, ഉറുദു (യുപി തലം വരെ).
സ്പെഷലിസ്റ്റ് അധ്യാപകർ (ആർട് & ക്രാഫ്റ്റ്, കായിക അധ്യാപകർ)
∙സി–ടെറ്റ് പ്രൈമറി സ്റ്റേജ് ജയിച്ചവരെ കെ–ടെറ്റ് കാറ്റഗറി 1ൽനിന്നും സി–ടെറ്റ് എലമെന്ററി സ്റ്റേജ് ജയിച്ചവരെ കെ–ടെറ്റ് കാറ്റഗറി 2ൽനിന്നും ഒഴിവാക്കും.
∙നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് യോഗ്യതകൾ നേടിയവരെ കെ–ടെറ്റ് കാറ്റഗറി 1 മുതൽ 4 വരെ നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എംഎഡ് ബന്ധപ്പെട്ട വിഷയത്തിൽ ആയിരിക്കണമെന്നും നിബന്ധനയില്ല.
∙കെ–ടെറ്റ് കാറ്റഗറി 3 ജയിച്ചവരെ കാറ്റഗറി 2 നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
∙കെ–ടെറ്റ് കാറ്റഗറി 1, 2 എന്നിവയിൽ ഏതെങ്കിലും ഒന്ന് ജയിച്ചവരെ എൽപി, യുപി അധ്യാപക നിയമനങ്ങൾക്കു പരിഗണിക്കും.
യോഗ്യതാ മാർക്ക്
ജനറൽ കാറ്റഗറിക്ക് 60% (90 മാർക്ക്). എസ്‌സി/എസ്ടി/ഒബിസി/ഒഇസി വിഭാഗക്കാർക്ക് 55% (82 മാർക്ക്). ഭിന്നശേഷിക്കാർക്ക് 50% (75 മാർക്ക്). പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കില്ല. ഒരു തവണ കെ–െടറ്റ് ജയിച്ചവർക്കു വീണ്ടും അതേ കാറ്റഗറിയിൽ പരീക്ഷ എഴുതാനാവില്ല.
ഹെൽപ് ഡെസ്ക്
കെ–ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനു പ്രത്യേക ഹെൽപ് ഡെസ്ക് തയാറാക്കിയിട്ടുണ്ട്.
സാങ്കേതിക വിവരങ്ങൾക്ക്:
0471–2546832, 2546833,
ഇ–മെയിൽ: ktet.helpdesk@gmail.com;
പൊതുവിവരങ്ങൾക്ക്: 0471–2546800, 2546823,
ഇ–മെയിൽ: pareekshabhavancgl@gmail.com
പ്രധാന തീയതികൾ
അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി- 26.04.2024
ഫൈനൽ പ്രിന്റ് എടുക്കാനുള്ള അവസാന തീയതി-26.04.2024
ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി-03.06.2024
പരീക്ഷാതീയതികൾ-22.06.2024, 23.06.2024