സർക്കാർ ഉദ്യോഗസ്ഥർ ഇനി ഡെയ്‌ലി കാഷ് വിവരം രേഖപ്പെടുത്താൻ ഉത്തരവ്
Mail This Article
×
സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥർ ഹാജരാകുന്ന സമയം കൈവശമുള്ള തുകയും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച വിവരം ഡെയ്‌ലി കാഷ് ഡിക്ലറേഷൻ റജിസ്റ്റർ/പഴ്സനൽ കാഷ് ഡിക്ലറേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സർക്കാർ ഓഫിസുകളിൽ കാഷ് ഡിക്ലറേഷൻ റജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണു സർക്കുലർ പുറത്തിറക്കിയത്.
English Summary:
Government officials now ordered to record daily cash information
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.