ADVERTISEMENT

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ ഒരു വർഷ കാലാവധി പൂർത്തിയാക്കുമ്പോഴും വിവിധ ജില്ലകളിലായി ഇതുവരെ നൽകിയത് 6% നിയമന ശുപാർശ മാത്രം. താൽക്കാലിക ജീവനക്കാരെ തുടരാൻ അനുവദിച്ച് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം തടസ്സപ്പെടാൻ കാരണമെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 2,914 പേർക്കു നിയമന ശുപാർശ ലഭിച്ചെങ്കിൽ പുതിയ ലിസ്റ്റുകളിൽനിന്ന് ഇതുവരെ 988 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. എൻജെഡി ഒഴിവുകൂടി റിപ്പോർട്ട് ചെയ്തതാണ് ഇത്രയും പേർക്കെങ്കിലും ശുപാർശ ലഭിക്കാൻ കാരണം.

14 ജില്ലയിലുമായി 16,716 പേരാണ് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലാണ്–1,708. കുറവ് വയനാട് ജില്ലയിൽ–569. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് എന്നിവ ഒഴികെ എല്ലാ ജില്ലയിലും ആയിരത്തിലധികം പേർ റാങ്ക് ലിസ്റ്റിലുണ്ട്.

100 കടന്നത് 2 ജില്ല മാത്രം

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായി രണ്ടു വർഷം കഴിഞ്ഞാണ് പുതിയ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചതെങ്കിലും ഇതിന് ആനുപാതികമായ നിയമനം ഉദ്യോഗാർഥികൾക്കു ലഭിച്ചിട്ടില്ല. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മാത്രമാണു നിയമന ശുപാർശ 100 കടന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ നിയമന ശുപാർ‌ശ തിരുവനന്തപുരം ജില്ലയിലാണ്–204. കുറവ് കാസർകോട് ജില്ലയിൽ–18.

English Summary:

Assistant Salesman recruitment in Civil Supplies Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com