ADVERTISEMENT

ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകാൻ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർ ഒരു ഓഫിസിൽ 5 വർഷം പൂർത്തിയാക്കുമ്പോൾ തൊട്ടടുത്ത ഓഫിസിലേക്കോ അവിടെ ഒഴിവില്ലെങ്കിൽ തൊട്ടടുത്ത ജില്ലയിലേക്കോ സ്ഥലംമാറ്റം നൽകണം.

ഒന്നിൽക്കൂടുതൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ മുൻഗണനാ പട്ടിക തയാറാക്കി സ്ഥലം മാറ്റാൻ വകുപ്പു മേധാവിക്ക് അധികാരമുണ്ട്.

നേരത്തേയുള്ള ഉത്തരവനുസരിച്ച് 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർക്ക് ഒരു ഓഫിസിൽ നിയമനം ലഭിച്ചാൽ 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ള മറ്റൊരു ജീവനക്കാരൻ അപേക്ഷിക്കുന്നതുവരെ ആ ഓഫിസിൽ തുടരാമായിരുന്നു.

English Summary:

Transfer once in 5 years for differently abled persons; Government order to transfer to the next office or district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com