സാമ്പത്തിക പ്രതിസന്ധി: എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ
Mail This Article
×
എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ. പുതിയ 244 തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം.
മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ടേൺ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് സ്റ്റാഫിനെയാണ് ഈ ജോലിക്കു നിയോഗിക്കുന്നത്. 2013ൽ ധനകാര്യ പരിശോധനാ വിഭാഗവും 2018ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കണമെന്നു ശുപാർശ ചെയ്തിരുന്നു. ശുപാർശ നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാനും പരാതിക്കാരെ കേൾക്കാനും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു.
English Summary:
Financial crisis: Govt cannot create ministerial wing in Excise Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.