ADVERTISEMENT

സർക്കാർ സ്കൂളുകളിൽ ജില്ലാതലത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന അധ്യാപക ഒഴിവുകളിൽ അന്തർ ജില്ലാ സ്ഥലംമാറ്റം വഴി നികത്താവുന്നവയുടെ അനുപാതം വർധിപ്പിച്ചു.

എൽപി, യുപി സ്കൂൾ അധ്യാപകർക്ക് 20 ശതമാനമായും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് ഉയർത്തിയത്. നിലവിൽ ഇത് എല്ലാ വിഭാഗത്തിലും 10% ആയിരുന്നു.

എറണാകുളം ജില്ലയിൽ ഇത്തവണ ഒരു വിഭാഗത്തിലും അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് ഒരു ഒഴിവും ഇല്ലാത്തതിനാൽ, എൽപി–യുപിക്കു 30 ശതമാനവും ഹൈസ്കൂളിൽ 25 ശതമാനവും നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകർ സർക്കാരിനു നിവേദനം നൽകിയിരുന്നു. അധ്യാപകരുടെ ആശങ്ക ശരിവച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ എല്ലാ ജില്ലയിലും എല്ലാ തസ്തികയിലും ആവശ്യത്തിന് അപേക്ഷകരുണ്ടെന്നും വ്യക്തമാക്കി.

English Summary:

The ratio of inter-district transfer of teachers in government schools has increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com