ADVERTISEMENT

2022 ഒാഗസ്റ്റ് 14നു ശേഷം പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റ് തസ്തികയിൽ പ്രവേശിച്ച, പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കാൻ പിഎസ്‌സി നടത്തുന്ന മലയാളഭാഷാ പരീക്ഷയോ മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ ടെസ്റ്റോ 40% മാർക്കിൽ ജയിക്കണമെന്നു സർക്കുലർ. പൊതുഭരണ (സർവീസ് എ) വകുപ്പ് മേയ് 14നു പുറത്തിറക്കിയ (എസ്എ1/21/2024/പൊഭവ) സർക്കുലറിലാണ് ഈ വിവരം.

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 2013 ഒക്ടോബർ 19നു പുറപ്പെടുവിച്ച ഉത്തരവിൽ (സ.ഉ (കൈ) നം.29/2013/ഉഭപവ) പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദ തലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിൽ പ്രവേശിച്ചാൽ പ്രബേഷൻ പൂർത്തിയാക്കാൻ മലയാളം പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. 2022 ഒാഗസ്റ്റ് 14ലെ ഉത്തരവിൽ (സ.ഉ (പി) നം.10/2022/ഉഭപവ) ഇക്കാര്യം കേരള സ്റ്റേറ്റ് ആൻഡ് സബോഡിനേറ്റ് സർവീസ് റൂൾസിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

English Summary:

Assistant staff in the Public Administration Department should be qualified in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com