തിരുവിതാംകൂർ ദേവസ്വം: ഗാർഡ്, ഒാവർസിയർ, ക്ലാർക്ക്, എക്സി. ഒാഫിസർ സിലബസ് പ്രസിദ്ധീകരിച്ചു
Mail This Article
തിരുവിതാംകൂർ ദേവസ്വം ഒാവർസിയർ ഗ്രേഡ്–3 (സിവിൽ), മലബാർ ദേവസ്വം ക്ലാർക്ക് (തസ്തികമാറ്റം), എക്സിക്യുട്ടീവ് ഒാഫിസർ ഗ്രേഡ്–4, കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് പരീക്ഷകളുടെ സിലബസ് ദേവസ്വം റിക്രൂട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചു.
∙സെക്യൂരിറ്റി ഗാർഡ്, പരീക്ഷ 16.06.2024ന്: പാർട് 1–പൊതുവിജ്ഞാനവും ആനുകാലികവും; പാർട് 2–ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത; പാർട് 3–ജനറൽ ഇംഗ്ലിഷ്; പാർട് 4–പ്രാദേശികഭാഷ (മലയാളം/തമിഴ്/കന്നഡ); പാർട് 5–ജനറൽ സയൻസ്; പാർട് 6–ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ. ചോദ്യ പേപ്പർ മലയാളം/തമിഴ്/കന്നഡ ഭാഷകളിൽ.
∙എക്സിക്യൂട്ടീവ് ഒാഫിസർ ഗ്രേഡ്–4, പരീക്ഷ 22.06.2024ന്: പാർട് 1–പൊതുവിജ്ഞാനവും ആനുകാലികവും; പാർട് 2–ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത; പാർട് 3–ജനറൽ ഇംഗ്ലിഷ്; പാർട് 4–പ്രാദേശികഭാഷ (മലയാളം); പാർട് 5–ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ. ചോദ്യ പേപ്പർ ഇംഗ്ലിഷിൽ.
∙ക്ലാർക്ക് (തസ്തികമാറ്റം വഴി), പരീക്ഷ 23.06.2024ന്: പാർട് 1–പൊതുവിജ്ഞാനവും ആനുകാലികവും; പാർട് 2–ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത; പാർട് 3–ജനറൽ ഇംഗ്ലിഷ്; പാർട് 4–പ്രാദേശികഭാഷ (മലയാളം/തമിഴ്/കന്നഡ); പാർട് 5–ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവധ ദേവസ്വം ബോർഡുകൾ മുതലായവ. ചോദ്യ പേപ്പർ മലയാളം/തമിഴ്/കന്നഡ ഭാഷകളിൽ.
∙ഒാവർസിയർ ഗ്രേഡ്–3 (സിവിൽ), പരീക്ഷ 30.06.2024ന്: പാർട് 1–നിശ്ചിത വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള വിഷയങ്ങൾ; പാർട് 2–ലഘുഗണികം, മാനസികശേഷി, യുക്തിചിന്ത; പാർട് 3–ജനറൽ ഇംഗ്ലിഷ്; പാർട് 4–ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ. ചോദ്യ പേപ്പർ ഇംഗ്ലിഷിൽ. എല്ലാ തസ്തികയുടെയും വിശദമായ സിലബസ് വെബ്സൈറ്റിൽ (www.kdrb.kerala.gov.in)