ADVERTISEMENT

തിരുവിതാംകൂർ ദേവസ്വം ഓവർസിയർ ഗ്രേഡ്–3 (സിവിൽ), ദേവസ്വം റിക്രൂട്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷകൾ ജൂൺ 30ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷാ സമയം: ഓവർസിയർ: 10.30–12.15. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: 1.30–3.15. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കു സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാതീയതിക്ക് 7 ദിവസം മുൻപ് ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ ഇ–മെയിൽ (kdrbtvm@gmail.com) മുഖേന അറിയിക്കണം.

ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന 'എഴുതാൻ ബുദ്ധിമുട്ടുണ്ട്' എന്നു രേഖപ്പെടുത്തലുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ സമർപ്പിക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കൂ. വിവരങ്ങൾക്ക്: www.kdrb.kerala.gov.in 

English Summary:

Travancore Devaswom Overseer and Confidential Assistant Exams on 30th June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com