പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനു ‘പോലീസ് സഹായം’ ; 'ഹോപ്' പദ്ധതിയിൽ ജൂലൈ 15 വരെ അവസരം
Mail This Article
×
എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ HOPE (Helping Others Promote Education) പദ്ധതിയിൽ ജൂലൈ 15 വരെ റജിസ്റ്റർ ചെയ്യാം.
വിദഗ്ധ അധ്യാപകരുടെ ക്ലാസുകളിലൂടെയും മെന്ററിങ്, മോട്ടിവേഷൻ പരിശീലനത്തിലൂടെയും വിജയത്തിലേക്കു നയിക്കുന്ന പദ്ധതിയാണിത്. 18 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. അതതു ജില്ലയിലെ കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം നൽകും. വിവരങ്ങൾക്ക്: 94979 00200.
English Summary:
Education Kerala Police HOPE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.