ADVERTISEMENT

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശ 770 എത്തി. 232 പേർക്കുകൂടി നിയമന ശുപാർശ നൽകിയതോടെയാണിത്.

കെഎസ്എഫ്ഇയിൽ നിന്നു റിപ്പോർട്ട് ചെയ്ത 228 ഒഴിവിലേക്കും കാഷ്യു ഡവലപ്മെന്റ് കോർപറേഷനിലെ 3 ഒഴിവിലേക്കും കെഎംഎംഎല്ലിലെ ഒരു ഒഴിവിലേക്കുമാണു പുതുതായി നിയമന ശുപാർശ നൽകിയത്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–612, ഈഴവ–615, എസ്‌സി–3646, എസ്ടി–സപ്ലിമെന്ററി 16, മുസ്‌ലിം–946, എൽസി/എഐ–2134, ഒബിസി–618, വിശ്വകർമ–761, എസ്ഐയുസി നാടാർ–769, എസ്‌സിസിസി–2827, ധീവര–914, ഹിന്ദു നാടാർ–2135. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 8, എച്ച്ഐ–സപ്ലിമെന്ററി 14, എൽഡി/സിപി–സപ്ലിമെന്ററി 9.

രണ്ടാം ലിസ്റ്റിൽനിന്ന് 335 നിയമന ശുപാർശ

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് രണ്ടാം റാങ്ക് ലിസ്റ്റിൽനിന്ന് 335 പേർക്കു നിയമന ശുപാർശയായി. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ തുടങ്ങി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് ഈ ലിസ്റ്റിൽനിന്നു നിയമന നടത്തുന്നത്.

∙ നിയമനനില: ഓപ്പൺ മെറിറ്റ്–309, ഈഴവ–312, എസ്‌സി–1719, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–389, എൽസി/എഐ–787, ഒബിസി–340, വിശ്വകർമ–546, എസ്ഐയുസി നാടാർ–552, ഹിന്ദു നാടാർ–594, എസ്‌സിസിസി–1164, ധീവര–296, ഇഡബ്ല്യുഎസ്–307. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 2, എച്ച്ഐ–സപ്ലിമെന്ററി 1. 

English Summary:

KSFE Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com