ADVERTISEMENT

ആയിരക്കണക്കിന് ഉദ്യോഗാർഥികൾ മാറ്റുരച്ച തൊഴിൽവീഥിയുടെ സംസ്ഥാനതല എൽഡിസി മാതൃകാപരീക്ഷയിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി ആർ. ഋതുചന്ദ്ര സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. 84.33 മാർക്കാണു ഋതുചന്ദ്ര നേടിയത്. കോഴിക്കോട് കാരപ്പറമ്പിലെ ടി.പി.വിഷ്ണു, കൊല്ലം കൊട്ടാരക്കരയിലെ എം.തുഷാര, കൊല്ലം തുടയന്നൂരില ജെ.വി.അഞ്ജന എന്നിവർ (84 മാർക്ക് വീതം) രണ്ടാം സ്ഥാനം പങ്കിട്ടു. കൊല്ലം മൈനാഗപ്പള്ളിയിലെ അഷ്ടമി ഈശ്വർ (82.33 മാർക്ക്) ആണു സംസ്ഥാനതലത്തിലെ മൂന്നാം സ്ഥാനക്കാരി. ഈ മാസം 27നു തിരുവനന്തപുരത്ത് ആരംഭിക്കുന്ന എൽഡിസി പരീക്ഷയ്ക്കു മുന്നോടിയായി സംസ്ഥാനത്തെ വിവിധ പിഎസ്‌സി പരിശീലനകേന്ദ്രങ്ങളിലാണു തൊഴിൽവീഥി മാതൃകാപരീക്ഷ നടത്തിയത്. ഓരോ സെന്ററിലെയും ഒന്നാം സ്ഥാനക്കാരും പ്രത്യേക സമ്മാനങ്ങൾക്ക് അർഹരായി.

ജില്ലാതലത്തിലെ വിജയികൾ:

∙ തിരുവനന്തപുരം-ജി.അശ്വതി, (മാർക്ക്: 76.69)

∙ കൊല്ലം- ജെ.വി.അഞ്ജന (മാർക്ക്: 84), എം.തുഷാര (മാർക്ക്: 84)

∙ ആലപ്പുഴ- സജില അൻവർ (മാർക്ക്: 70.7)

∙ പത്തനംതിട്ട- ആഷിക് മുഹമ്മദ് (മാർക്ക്: 79.69)

∙ ഇടുക്കി- ടി.എസ്.അമൃത (മാർക്ക്: 74)

∙ കോട്ടയം- വി.കെ.കിരൺ കുമാർ (മാർക്ക്: 78)

∙ എറണാകുളം- എം.എസ്. അഖിൽ ഘോഷ് (മാർക്ക്: 76.33)

∙ തൃശൂർ- പി.എസ്.വിഘ്നേഷ് (മാർക്ക്: 81.35)

∙ പാലക്കാട്- ആർ.ഋതു ചന്ദ്ര (മാർക്ക്: 84.33)

∙ മലപ്പുറം- കെ.ഫാത്തിമ ഷഹീദ (മാർക്ക്: 80.33)

∙ കോഴിക്കോട്- ടി.പി.വിഷ്ണു (മാർക്ക്: 84)

∙ വയനാട്- രൂപിക സുനിൽ (മാർക്ക്: 65.08)

∙ കണ്ണൂർ- എം.അഭിഷ (മാർക്ക്: 81.67), 1. എം. അംജേഷ് (മാർക്ക്: 81.67)

∙ കാസർകോട്- ടി.അനഘ (മാർക്ക്: 71.67) 

English Summary:

LDC Mock Test by Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com