അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: ഓഗസ്റ്റ് 7 വരെ ഓപ്ഷൻ നൽകാം
Mail This Article
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ വർധിപ്പിച്ച ഒഴിവുകളിൽ ഓഗസ്റ്റ് 7 വരെ ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകാൻ അവസരം. വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ 5696 ഒഴിവാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ഒഴിവുകളുടെ എണ്ണം പിന്നീട് 18,799 ആയി വർധിപ്പിച്ചു. വിമുക്തഭടന്മാർക്ക് 1883 ഒഴിവുകൂടി അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ആർആർബിക്ക് കീഴിൽ 233 ഒഴിവുകളാണുള്ളത് (ജനറൽ–99, എസ്‌സി–62, എസ്ടി–60, ഒബിസി–2, ഇഡബ്ല്യുഎസ്–10). തിരുവനന്തപുരത്ത് വിമുക്തഭടന്മാർക്ക് 23 ഒഴിവുണ്ട്. ഓരോ ആർആർബിക്കും അനുവദിച്ചിരിക്കുന്ന ഒഴിവുകളുടെ എണ്ണം ആർആർബി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ജൂലൈ 13 ലക്കം തൊഴിൽവീഥിയിലും ഈ കണക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഇതു പരിശോധിച്ച് ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ (www.rrbapply.gov.in) നൽകാം. ഹെൽപ് ഡെസ്ക്: 9592–001–188, 0172–565–3333 rrb.help@csc.gov.in (സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).