ഇല്ല, പ്രൊഫൈൽ വിവരങ്ങൾ ചോർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് പിഎസ്‌സി
Mail This Article
×
പിഎസ്‌സിയിൽ റജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വിവരം ചോർന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് പിഎസ്‌സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. പഴ്സനൽ കംപ്യൂട്ടറിൽ വിവരം ചോർത്തുന്ന ആപ്പുകൾ (സ്റ്റീലർ മാൽവെയർ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അതുവഴി വ്യക്തിഗത വിവരങ്ങൾ ചോർത്തി ഇന്റർനെറ്റ് ഡാർക്ക് വെബിൽ ലഭ്യമാക്കാനുള്ള സാധ്യതയുള്ളതിനാൽ പിഎസ്‌സിയിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ പ്രൊഫൈലുകൾ പാസ്‌വേഡിനു പുറമേ ഒടിപി സംവിധാനംകൂടി ഉപയോഗിച്ച് സുരക്ഷിതമാക്കാൻ പിഎസ്‌സി തീരുമാനിച്ചിരുന്നു. ജൂലൈ 1 മുതൽ ഈ സംവിധാനം നിലവിൽ വന്നിട്ടുള്ളതിനാൽ 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരങ്ങൾ ചോർന്നെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളിൽ ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നു പിഎസ്‌സി അറിയിച്ചു.
English Summary:
PSC Login
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.