ADVERTISEMENT

സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ വിൽപനയ്ക്കുള്ള സാധനങ്ങൾ കുറഞ്ഞാൽ ദിവസവേതനക്കാരുടെ ശമ്പളം കുറയും. ശമ്പളം കുറയരുത്, ജോലിയും നഷ്ടപ്പെടരുത്; അതിനായി ലഭിക്കുന്ന വേതനം 10 പേർക്ക് തുല്യമായി വീതിച്ച് തൊഴിലാളികൾ അതിജീവനവഴി തേടി. കോട്ടയം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 10 താൽക്കാലിക ജീവനക്കാരാണ് ലഭിക്കുന്ന ശമ്പളം സഹപ്രവർത്തകർക്കെല്ലാം ഒരുപോലെ വീതിച്ച് നൽകിയത്. പി.ഐ.അമ്പിളി, എൻ.ബി.അമ്പിളി, കെ.രമ്യ, നജ്മ സുലൈമാൻ, സിന്ധു ശ്രീവാസ്, എൻ.എൻ.ഓമന, ദിനു സന്തോഷ്, മായാ പി.രാഘവൻ, സി.ആർ.സിന്ധു, എം.മഞ്ജുമോൾ എന്നിവരാണ് ഒരോ മാസവും ലഭിക്കുന്ന വരുമാനം തുല്യമായി പങ്കുവച്ചത്.

ഇവരിൽ ദിനു സന്തോഷ്, മായാ പി.രാഘവൻ, സി.ആർ.സിന്ധു, എം.മഞ്ജുമോൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം സപ്ലൈകോ പിരിച്ചുവിട്ടത്. 2015ൽ സപ്ലൈകോ പുറത്തിറക്കിയ സർക്കുലർപ്രകാരം 30 ലക്ഷം രൂപയുടെ വിൽപന ടാർഗറ്റ് നിശ്ചയിച്ച ഹൈപ്പർ മാർക്കറ്റിൽ ആദ്യം 5 ദിവസവേതനക്കാരെ നിയമിച്ചിരുന്നു.

ഹൈപ്പർ മാർക്കറ്റിന് വിസ്തീർണം കൂടുതലുള്ളതിനാൽ പ്രത്യേക സർക്കുലർ പുറത്തിറക്കി 4 പേരെ അധികമായും നിയമിച്ചു. രണ്ടാമത് ഇറക്കിയ ഉത്തരവ് റദ്ദാക്കിയതാണ് 4 പേരുടെ ജോലി നഷ്ടപ്പെട്ടതിന് കാരണം.

ചില മാസങ്ങളിൽ വീതം വെച്ച് കഴിയുമ്പോൾ ലഭിക്കുന്നത് 2,000 മുതൽ 4,000 രൂപ വരെ മാത്രമാണ് ഒരാൾക്കു ലഭിക്കുക. ഒരു കോടി രൂപയുടെ സാധനങ്ങൾ വിൽപന നടത്തിയ മാസങ്ങളുണ്ട്. എന്നാൽ, വരുമാനം 75 ലക്ഷം രൂപ പിന്നിട്ടാൽ അതനുസരിച്ചുള്ള വേതനം ഇവർക്ക് ലഭിക്കില്ല.

പാക്കിങ് തൊഴിലാളികളുടെ കാര്യമാണ് ഏറെ കഷ്ടം. അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി സീൽ ചെയ്ത് നൽകുന്നതിന് 1.65 രൂപയാണ് വേതനം. സാധനങ്ങൾ സ്റ്റോക്കില്ലാതെ വന്നതോടെ ഇവരും ബുദ്ധിമുട്ടിലാണ്.

English Summary:

Supplyco Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com