വിദേശ തൊഴിൽത്തട്ടിപ്പ്: ഇരയായ കേരളീയർ 339
Mail This Article
കഴിഞ്ഞ മൂന്നരവർഷത്തിനിടെ വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്മെന്റ് തട്ടിപ്പിന് കേരളത്തിൽനിന്നുള്ള 339 പേർ ഇരയായതായി കേന്ദ്രവിദേശകാര്യമന്ത്രാലയം.
രാജ്യമാകെ ഈ കാലഘട്ടത്തിൽ ഇരയായവർ: 4361
കൂടുതൽപേർ ഇരയായത് ആന്ധ്രയിൽനിന്ന്; കേരളം മൂന്നാമത്
ഏജൻസികൾ യുവാക്കളെ നിയോഗിക്കുന്നത് സൈബർ തട്ടിപ്പ് അടക്കമുള്ള ജോലികൾക്ക്
സൈബർ തട്ടിപ്പു നടത്താൻ നിർബന്ധിതരായ 650 ഇന്ത്യക്കാരെ കംബോഡിയയിൽ നിന്നും 415 പേരെ മ്യാൻമറിൽ നിന്നും 548 പേരെ ലാവോസിൽ നിന്നും തിരിച്ചുകൊണ്ടുവന്നെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
കേരളത്തിൽനിന്നുള്ള ഇരകൾ വർഷം തിരിച്ച്
(ബ്രാക്കറ്റിൽ രാജ്യമാകെയുള്ള എണ്ണം)
2021: 65 (1,553)
2022: 69 (1,227)
2023: 110 (1,006)
2024: 95 (575)
മുന്നിലുള്ള സംസ്ഥാനങ്ങൾ (മൂന്നര വർഷത്തിനിടെയുള്ള കണക്ക്)
ആന്ധ്രപ്രദേശ്: 2,505
തമിഴ്നാട്: 577
കേരളം: 339
തെലങ്കാന: 309
രാജസ്ഥാൻ: 177
ബംഗാൾ: 97
കർണാടക: 72
റഷ്യയിൽനിന്ന് എത്താനുള്ളവർ 69
റഷ്യൻ സൈന്യത്തിൽ ചേർന്ന 69 ഇന്ത്യക്കാർ കൂടി തിരികെയെത്താനുണ്ടെന്ന് എസ്.ജയശങ്കർ. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തു 91 കേസുകൾ റിപ്പോർട്ട് ചെയ്തു.