കൊച്ചിയിൽ 3000 പേർക്കുകൂടി തൊഴിൽസാധ്യതയുമായി യുഎസ്ടി ക്യാംപസ്
Mail This Article
×
ഐടി എൻജിനീയർമാർക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളെ കാത്ത് കൊച്ചിയിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഐടി കമ്പനിയായ യുഎസ്ടിയാണ് കൊച്ചി ഇൻഫോപാർക്കിൽ 9 ഏക്കർ സ്ഥലത്ത് ക്യാംപസ് നിർമിക്കുന്നത്. നിലവിൽ 2800 പേർ കൊച്ചിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് 5 വർഷത്തിനകം 3000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ച് 6000 ആക്കുകയാണു ലക്ഷ്യം.
ഫെയ്സ് രണ്ടിൽ 10 നിലകളിലായി 6 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന ക്യാംപസിൽ 4400 പേർക്ക് ഇരിക്കാൻ സൗകര്യം ഉണ്ടാവും. 1400 പേർക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയവും മറ്റു സൗകര്യങ്ങളുമുണ്ടാകും. തിരുവനന്തപുരം ടെക്നോപാർക്കിലെ ആസ്ഥാന ക്യാംപസിനു ശേഷം കേരളത്തിലെ രണ്ടാമത്തേതാകും ഇത്. 2027ൽ പൂർത്തിയാകുന്ന ക്യാംപസിന്റെ ശിലാസ്ഥാപനം പൂർത്തിയായി.
English Summary:
UST Campus: Job opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.