ടൂറിസ്റ്റ് വീസയെടുത്ത് സ്ഥിരതാമസത്തിനു വരേണ്ട; കാനഡയിലേക്കുള്ള കുടിയേറ്റം ഇനി കഠിനമാകുമോ?
Mail This Article
×
വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ കാനഡ മാറ്റം വരുത്തി. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്നവർക്കെല്ലാം 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വീസയാണ് അനുവദിച്ചിരുന്നതെങ്കിൽ ഇനി മുതൽ എല്ലാവർക്കും ഇതു ലഭിക്കില്ല. വീസ അനുവദിക്കുന്ന ഇമിഗ്രേഷൻ ഓഫിസർക്ക് കാലാവധി, എൻട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വീസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള സഞ്ചാരികൾക്കു തിരിച്ചടിയാണു പുതിയ തീരുമാനം. യാത്രയുടെ ലക്ഷ്യം, ഫണ്ട് എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാകും ഇമിഗ്രേഷൻ ഓഫിസർ വീസയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. കാനഡയുടെ ഐആർസിസി (ഇമിഗ്രന്റ്സ്, റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ) വെബ്സൈറ്റിൽ പുതിയ മാറ്റം വ്യക്തമാക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു.
English Summary:
Abroad Job
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.